‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ ഉത്സവം കണ്ട് നടക്കുമ്പോൾ’; മോഹൻലാൽ ഗാനത്തിനൊപ്പം ടിക്‌ടോക്ക് ചെയ്ത് സെവാഗ്; വീഡിയോ

'ചെട്ടിക്കുളങ്ങര ഭരണിനാളിൽ' എന്ന റീമിക്‌സ് ഗാനത്തിന് വ്യായാമത്തിനിടെ ചുവടുവെച്ചാണ് സെവാഗ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

ബാറ്റ് കൊണ്ട് വെടിക്കെട്ട് നടത്തി ആരാധകരെ അമ്പരപ്പിച്ച ക്രിക്കറ്റർ വിരേന്ദർ സെവാഗ് സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും ട്രോളുകളിലൂടെയും ആരാധകർക്കിടയിൽ പ്രിയങ്കരനായി തുടരുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സേവാഗിന്റെ പുതിയ ടിക്‌ടോക്ക് കുസൃതി ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മോഹൻലാൽ ചുവട് വെച്ച് ഹിറ്റആക്കിയ ‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ’ എന്ന റീമിക്‌സ് ഗാനത്തിന് വ്യായാമത്തിനിടെ ചുവടുവെച്ചാണ് സെവാഗ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

എംജി ശ്രീകുമാർ പാടിയ റീമിക്‌സ് വേർഷൻ അന്ന് കേരളത്തിലെ ഹിറ്റ് ചാർട്ടിലുണ്ടായിരുന്ന ഗാനമാണ്. സേവാഗിന്റെ ഈ വീഡിയോ മോഹൻലാൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം.

നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഊഞ്ഞാലാടുന്ന സേവാഗിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എല്ലാവർഷവും ജന്മദിനത്തിൽ മോഹൻലാലിനെ സേവാഗ് സോഷ്യൽമീഡിയയിലൂടെ ആശംസകൾ അറിയിക്കുന്നതും ആരാധകർ ഈ അവസരത്തിൽ ഓർക്കുകയാണ്.

Exit mobile version