ആവേശത്തിനിടെ വില്ലനായി മഴ: ന്യൂസിലാന്‍ഡിന് 5 വിക്കറ്റ് നഷ്ടം, ഇന്ത്യയുടെ ലക്ഷ്യം ഇങ്ങനെ

മാഞ്ചസ്റ്റര്‍: ആവേശം നിറഞ്ഞ ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരം തടസ്സപ്പെടുത്തി മഴ. ന്യൂസിലാന്‍ഡ് ഇന്നിങ്സ് അവശേഷിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് മഴ വില്ലനായത്.

200 റണ്‍സെടുക്കുന്നതിനിടെ ന്യൂസീലന്‍ഡിന് 5 വിക്കറ്റ് നഷ്ടമായി. 46.1 ഓവറില്‍ 211 റണ്‍സ് എടുത്തു. മാര്‍ട്ടിന്‍ ഗുപ്ടില്‍ (1), ഹെന്റി നിക്കോള്‍സ് (28), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (67), നീഷാം (12), ഗ്രാന്ദ്ഹോം(16) എന്നിവരാണ് പുറത്തായത്. 79 പന്തില്‍ നിന്ന് വില്ല്യംസണ്‍ അര്‍ധസെഞ്ചുറി നേടി.

67 റണ്‍സുമായി റോസ് ടെയ്ലറും 3 റണ്‍സുമായി ടോം ലാഥവും ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കവേയാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. ന്യൂസിലാന്‍ഡ് ഇന്നിങ്സ് പുനരാരംഭിച്ചില്ലെങ്കില്‍ 46 ഓവറില്‍ 237 റണ്‍സാകും ഇന്ത്യയ്ക്ക് വിജയലക്ഷ്യം. മത്സരം 20 ഓവറിലേക്ക് ചുരുക്കുകയാണെങ്കില്‍ 148 റണ്‍സാവും ഇന്ത്യയ്ക്ക് ലക്ഷ്യം.

ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ വ്യാഴാഴ്ച ഇംഗ്ലണ്ടും ഓസീസും തമ്മിലാണ്. പതിനാലിന് ലോഡ്സിലാണ് ഫൈനല്‍.

Exit mobile version