കിവീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍, ജയം 119 റണ്‍സിന്

ഡേറം: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ 119 റണ്‍സിന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് സെമിയില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 306 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഇന്നിംഗ് 45 ഓവറില്‍ 186 റണ്‍സില്‍ പുറത്തായി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെയാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ജേസണ്‍ റോയിയും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. റോയ് അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ ബെയര്‍‌സ്റ്റോ സെഞ്ചുറി നേടി. എന്നാല്‍ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്ക് അത് കാര്യമായി മുതലാക്കാനായില്ല. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 305 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തുടക്കത്തില്‍തന്നെ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 15 കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാര്‍ കൂടാരം കയറി. 57 റണ്‍സെടുത്ത ടോം ലാഥം മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.

Exit mobile version