കൊളംബിയയ്ക്ക് മുന്നില്‍ കാലിടറി മെസിയും കൂട്ടരും; കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്.

സാവോ പോളോ: മെസിയുടെ മാന്ത്രിക കാലുകള്‍ ഇത്തവണണയും സ്വന്തം രാജ്യത്തെ തുണച്ചില്ല. കോപ്പ അമേരിക്കയില്‍ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ക്ക് കൊളംബിയയോട് ഞെട്ടിക്കുന്ന തോല്‍വി. ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ ശക്തരായ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെസിയുടെ സംഘത്തെ ചുരുട്ടിക്കെട്ടിയത്. 71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്.

തുടക്കത്തില്‍ ആക്രമിച്ച് കളിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് വിധി തോല്‍വി. മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയിലും. 14-ാം മിനിറ്റില്‍ കൊളംബിയയുടെ ലൂയിസ് മൂരിയലിന്‍ പരിക്കേറ്റ് പുറത്തുപോയി. 39-ാം മിനിറ്റില്‍ ഫാല്‍ക്കോ ഹെഡറിലൂടെ ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

രണ്ടാംപകുതിയില്‍ ഡി മരിയയെ പിന്‍വലിച്ച അര്‍ജന്റീന പകരം റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി എങ്കിലും കൊളംബിയന്‍ കരുത്തിനെ വരുതിയാലാക്കാന്‍ ആതുപോരാതെ വന്നു. 46-ാം മിനിറ്റില്‍ പരേദേസിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് കൊളംബിയന്‍ ഗോള്‍ പോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയതോടെ ഗോളായില്ല. 62-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ലയണല്‍ മെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി.

Exit mobile version