ടോസ് നഷ്ടപ്പെട്ടെങ്കിലും തുടക്കം കലക്കി; അംലയെ തിരിച്ചയച്ച് ഇന്ത്യ; നാലാം നമ്പര്‍ സസ്‌പെന്‍സും പൊളിഞ്ഞു!

സതാംപ്ടണ്‍: ഐസിസി ലോകകപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് തിരിച്ചെത്തിയ ഹാഷിം അംലയെ മടക്കിയാണ് ഇന്ത്യ മത്സരം ആരംഭിച്ചത്. ആറ് റണ്‍സെടുത്ത അംലയെ ജസ്പ്രീത് ഭൂമ്രയുടെ പന്തില്‍ രോഹിത് ശര്‍മ്മ പിടിച്ച് പുറത്താക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി നായകന്‍ ഫാഫ് ഡുപ്ലസിയും ഡി കോക്കുമാണ് ക്രീസില്‍.

അതേസമയം, ഇന്ത്യന്‍ നിരയില്‍ പരിക്കില്‍ നിന്ന് വിമുക്തനായ കേദാര്‍ ജാദവും കളിക്കുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം നമ്പറിലെ സസ്‌പെന്‍സും ഇന്ത്യ ഇന്ന് പൊളിച്ചു. കെഎല്‍ രാഹുലാണ് നാലാം നമ്പറുകാരന്‍.

സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നതായാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ച ദക്ഷിണാഫ്രിക്ക വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കാതെയാണ് എത്തുന്നത്. അതേസമയം, ലോകകപ്പ് ചരിത്രത്തില്‍ ഇരുടീമുകളും ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു.

Exit mobile version