ഈഡന്‍ ഗാര്‍ഡനിലെ മണിയടി: പ്രത്യേക പാര്‍ട്ടിയെ സുഖിപ്പിക്കാനായി എന്തും പറയാമെന്ന് ഗംഭീര്‍ കരുതേണ്ട; മാസ് മറുപടിയുമായി അസ്ഹറുദ്ദീന്‍; പക്ഷെ…!

ഹൈദരാബാദ്: ഈഡന്‍ ഗാര്‍ഡനിലെ ഇന്ത്യ-വിന്‍ഡീസ് മത്സരത്തിന് മുന്നോടിയായി അസ്ഹറുദ്ദീന്‍ മണിയടിച്ച സംഭവത്തെ വിമര്‍ശിച്ച ഗൗതം ഗംഭീറിന് താരത്തന്റെ മാസ് മറുപടി. എന്നാല്‍ ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം അസ്ഹറുദ്ദീന്‍ പോസ്റ്റ് പിന്‍വലിച്ചു.

ഈഡനിലെ മത്സരത്തിന് മുമ്പാണ് കാണികളെ മത്സരത്തിലേക്ക് ആകര്‍ഷിക്കാന്‍ മണിയടി സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിന് അസ്ഹറിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്.

ഒത്തുകളി ആരോപണം നേരിടുന്ന ഒരാളെ ഇത്തരത്തില്‍ മണിയടിക്കാന്‍ വിളിച്ചത് തെറ്റായി. അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിനോട് ഞായറാഴ്ച അവധിയാണോയെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്ത് ചോദിക്കുകയായിരുന്നു.

ഇതിനെ ചോദ്യം ചെയ്താണ് അസ്ഹര്‍ രംഗത്തെത്തിയത്. ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് നന്നായി ആലോചിക്കണമെന്ന് ഗംഭീറിനെ അസ്ഹര്‍ ഓര്‍മ്മിപ്പിക്കുന്നു. എതെങ്കിലും പാര്‍ട്ടിയെ സുഖിപ്പിക്കാനായി മുതിര്‍ന്ന താരങ്ങളെ വിമര്‍ശിക്കുകയല്ല വേണ്ടതെന്ന് അസ്ഹര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ വൈകാതെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

അസ്ഹര്‍ നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരനല്ല. ഗംഭീറിന് ഒരു പ്രത്യേക പാര്‍ട്ടിയെ സുഖിപ്പിക്കണം. ഒരു ക്രിക്കറ്ററെന്ന നിലയില്‍ അയാള്‍ താങ്കളേക്കാള്‍ മികച്ചതാണ്. അസ്ഹര്‍ ട്വിറ്ററില്‍ കുറിച്ചു.അസ്ഹറിനെ കോഴവിവാദത്തില്‍ ഹൈദരാബാദ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

Exit mobile version