പന്തിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെയുള്ള ഫെഡററുടെ മാജിക് ഷോട്ട്; തരിച്ചു നിന്ന് ജോക്കോവിച്ച്

റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടിയ പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ സെമിയിലാണ് ഈ സംഭവം. മത്സരത്തിനിടെ ഫെഡറര്‍ പുറത്തെടുത്ത ആ മാജിക് ഷോട്ട് അത് കണ്ട എതിരാളി ജോക്കോവിച്ചിന്റെ പോലും കണ്ണ് തള്ളിപ്പോയി. എന്നാല്‍ മൂന്നുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6(8/6), 5-7, 7-6(7/3)ന് ജയം ജോക്കോവിച്ചിനൊപ്പമായിരുന്നു.

ഫെഡററുടെ ഈ മാജിക് ഷോട്ട് ആദ്യ സെറ്റില്‍ 4-3ന് പിന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു . ജോക്കോവിച്ചിന്റെ ഷോട്ട് നെറ്റില്‍ തട്ടി ഉയര്‍ന്നപ്പോള്‍ പന്തിലേക്കൊന്ന് നോക്കുകപോലും ചെയ്യാതെ ഒരു റാക്കറ്റ് വീശലിലൂടെ പന്ത് ജോക്കോവിച്ചിന്റെ നെറ്റിനടുത്തേക്ക് കോരിയിടുകയായിരുന്നു. ഇത് കണ്ട് ജോക്കോവിച്ച് പോലും അത്ഭുതഭാവത്തില്‍ നോക്കുന്നതും കാണാം.

Exit mobile version