കിരീടത്തിലേക്ക് കുതിച്ച് ഫെഡറര്‍; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍

മെല്‍ബണ്‍: തുടര്‍ച്ചയായ കിരീടനേട്ടം ലക്ഷ്യം വച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട പോരാട്ടത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ കടന്നു.

ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ഫെഡറര്‍ മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 7-6(5), 7-6(3), 6-3.

ആദ്യ സെറ്റില്‍ ഫെഡററുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ലോക റാങ്കിംഗില്‍ 189-ാം സ്ഥാനക്കാരനായ ഇവാന്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലാണ് കൈവിട്ടത്.

Exit mobile version