ദുരന്തമായി ചാമ്പ്യന്മാര്‍; ആറാം മത്സരത്തില്‍ മുംബൈയോടും തോറ്റ് ചെന്നൈയിന്‍ എഫ്‌സി

മുംബൈ: വീണ്ടും ആരാധകരെ കരയിപ്പിച്ച് ചെന്നൈയിന്‍ എഫ്‌സി. ഇന്നും മത്സരം ഫലം ചെന്നൈയ്ക്ക് ദുരന്തമായി. എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി ചെന്നൈയിനെ തോല്‍പ്പിച്ചു. ആറാം മത്സരത്തിലാണ് ചെന്നൈയിന്‍ നിരാശയോടെ മടങ്ങുന്നത്. മുംബൈ സിറ്റിക്ക് ആവട്ടെ അവരുടെ സീസണിലെ ആദ്യ ഹോം വിജയം ഇന്ന് ലഭിക്കുകയും ചെയ്തു.

കളിയുടെ ഇരുപതാം മിനുട്ടില്‍ മോദൊ സോഗൗ ആണ് മുംബൈയുടെ വിജയഗോള്‍ നേടിയത്. ഇടതുവിങ്ങിലേക്ക് റാഫേല്‍ ബാസ്റ്റോസ് നല്‍കിയ പാസ് സ്വീകരിച്ച സോഗൗയുടെ ആദ്യ ഷോട്ട് കരണ്‍ജിത് സേവ് ചെയ്തു എങ്കിലും ആ പന്ത് തിരിച്ചു സോഗൗയുടെ കാലില്‍ തന്നെ എത്തി അത് കൃത്യമായി വലയിലേക്ക് തന്നെ സോഗൗ തിരിച്ചുവിട്ടു. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് എതിരെയും സോഗൗ ഗോള്‍ നേടിയിരുന്നു.

രണ്ടാം പകുതിയില്‍ കഠിനപരിശ്രമം പുറത്തെടുത്തിട്ടും സമനില ഗോള്‍ നേടാന്‍ വരെ ചെന്നൈയിന് ആയില്ല. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് മാത്രമെ ചെന്നൈയിനുള്ളൂ. ഇന്നത്തെ ജയത്തോടെ മുംബൈ അഞ്ചാം സ്ഥാനത്ത് എത്തി. അതേസമയം, ഒന്നാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിനേക്കാള്‍ ഒരു പോയിന്റ് മാത്രമെ മുംബൈക്ക് കുറവുള്ളൂ.

Exit mobile version