രണ്ടാം ജയം തേടി ബാംഗ്ലൂര്‍: മുംബൈയ്ക്ക് ടോസ്

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളുടെ പരമ്പരയ്‌ക്കൊടുവില്‍ ഈ സീസണിലെ രണ്ടാം ജയം തേടി ബാംഗ്ലൂര്‍. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഡി വില്ല്യേഴ്‌സ്-എം അലി കൂട്ടിക്കെട്ടില്‍ 14 ഓവറില്‍ 119 റണ്‍സ് നേട്ടത്തില്‍ മത്സരം പുരോഗമിക്കുന്നു.

ആര്‍സിബിയുടെ നിരയില്‍ മാറ്റമൊന്നുമില്ല. മുംബൈയില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ അലസാരി ജോസഫിന് പകരം ലസിത് മലിംഗ കളിക്കും.

കഴിഞ്ഞ കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നേടിയ ആശ്വാസ ജയത്തിന്റെ ഊര്‍ജത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ഏഴു കളികളില്‍ അവരുടെ ആദ്യ ജയമായിരുന്നു അത്. ഇപ്പോള്‍ ഏഴ് കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള അവര്‍ ഏറ്റവും അവസാന എട്ടാം സ്ഥാനത്താണ്.

ഏഴ് കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള മുംബൈ നാലാമതാണ്. ബാംഗ്ലൂരില്‍ വച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ആറ് റണ്‍സിന് മുംബൈയാണ് ജയിച്ചത്. ഡി വില്ല്യേഴ്‌സ് 41 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റ് പിഴുത ജസ്പ്രീത് ഭൂറയാണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയത്.

Exit mobile version