ഗെയ്ല്‍ 99 നോട്ടൗട്ട്: ആദ്യ വിജയത്തിലേക്ക് ബാംഗ്ലൂരിന് 174 റണ്‍സ് ലക്ഷ്യം

മൊഹാലി: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 174 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറി ഒരു റണ്‍ അകലത്തില്‍ നഷ്ടമായ ക്രിസ് ഗെയിലിന്റെ മികവില്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 64 പന്തുകള്‍ നേരിട്ട ഗെയില്‍ അഞ്ചു സിക്സും 10 ബൗണ്ടറിയുമടക്കം 99 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റില്‍ ലോകേഷ് രാഹുലിനൊപ്പം ഗെയില്‍ 38 പന്തില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. മായങ്ക് അഗര്‍വാള്‍ (15), സര്‍ഫറാസ് ഖാന്‍ (15), സാം കറന്‍ (1) എന്നിവര്‍ക്കാര്‍ക്കും പഞ്ചാബ് സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 16 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത മന്‍ദീപ് സിങ് അവസാന ഓവറുകളില്‍ ഗെയിലിന് പിന്തുണ നല്‍കി.

Exit mobile version