രണ്ട് വര്‍ഷത്തിനു ശേഷം സൂപ്പര്‍ താരം ടീമില്‍; മെസി പുറത്ത്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയുടെ അടുത്ത രണ്ട് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു.
മെക്‌സികോക്കെതിരായാണ് രണ്ടു സൗഹൃദ മത്സരങ്ങള്‍. താല്‍ക്കാലിക പരിശീലകന്‍ ലയണല്‍ സ്‌കൊളാനി പ്രഖ്യാപിച്ച ടീമില്‍ രണ്ടു വര്‍ഷത്തിനു ശേഷം ടോട്ടനം ഹോട്‌സ്പര്‍ താരം എറിക് ലമേല ഇടം നേടി. 2016ല്‍ വെനസ്വലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമിലായിരുന്നു ലമേല അവസാനമായി ഇടം നേടിയത്.

സൂപ്പര്‍ താരങ്ങളായ മെസി, അഗ്യൂറോ, ഹിഗ്വയന്‍, ഡി മരിയ എന്നിവര്‍ ഇത്തവണയും ടീമിലെത്തിയിട്ടില്ല. ലോകകപ്പിനു ശേഷം മൂന്നു തവണ ടീം പ്രഖ്യാപിച്ചപ്പോഴും ഈ താരങ്ങള്‍ ടീമിലിടം നേടിയിട്ടില്ലായിരുന്നു. അര്‍ജന്റീനിയന്‍ ക്ലബ് റേസിങ്ങിന്റെ ഇരുപതുകാരന്‍ താരമായ മാറ്റിയാസ് സറാക്കോയാണ് ടീമിലെ പുതുമുഖം. നവംബര്‍ പതിനാറിനും ഇരുപതിനുമാണ് മെക്‌സികോക്കെതിരായ സൗഹൃദ മത്സരങ്ങള്‍.

ലോകകപ്പിനു പിന്നാലെ സാംപോളിയെ പുറത്താക്കിയതിനു ശേഷം ടീമിന്റെ ചുമതലയേറ്റെടുത്ത സ്‌കൊളാനിക്കു കീഴില്‍ മികച്ച പ്രകടനം അര്‍ജന്റീന ടീം പുറത്തെടുക്കുന്നുണ്ട്. നിരവധി യുവതാരങ്ങളെ മാറ്റി മാറ്റി പരീക്ഷിക്കുന്ന സകൊളാനിക്കു കീഴില്‍ ഒരിക്കല്‍ മാത്രമാണ് അര്‍ജന്റീന തോല്‍വി വഴങ്ങിയത്. കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ ബ്രസീലിനെതിരെയായിരുന്നു സ്‌കളോണിക്കു കീഴില്‍ അര്‍ജന്റീനയുടെ ആദ്യ തോല്‍വി.

Exit mobile version