രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 152 റണ്‍സ് വിജയലക്ഷ്യം

ജ​യ്പൂ​ർ​:​ രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​നെ​തി​രാ​യ​ ​ഐപിഎ​ൽ ​മ​ത്സ​ര​ത്തി​ൽ​ ചെന്നൈ സൂപ്പര്‍ കിങ്സിന് 152 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.മികച്ച തുടക്കമായിരുന്നു രാജസ്ഥാന്റേത്.

​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ് ​ന​ന്നാ​യി​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​പെ​ട്ടെ​ന്ന് ​പി​ടി​വി​ട്ട് ​വീ​ഴു​ക​യാ​യി​രു​ന്നു.​ 17​ ​പ​ന്തി​ൽ​ 31​ ​റ​ൺ​സ​ടി​ച്ച് ​ഒാ​പ്പ​ണിം​ഗ് ​സ​ഖ്യം​ ​ത​ക​ർ​ന്ന​തി​ന് ​പി​ന്നാ​ലെ​ ​തു​രു​തു​രാ​ ​വി​ക്ക​റ്റു​ക​ൾ​ ​പൊ​ഴി​ഞ്ഞു.​ 15​ ​ഒാ​വ​റി​ൽ​ 103​ ​റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ​ ​ആ​റ് ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യി.

11​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​ബൗ​ണ്ട​റി​ക​ൾ​ ​പ​റ​ത്തി​ 14​ ​റ​ൺ​സെ​ടു​ത്ത​ ​രാ​ജ​സ്ഥാ​ൻ​ ​നാ​യ​ക​ൻ​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​യെ​ ​എ​ൽ.​ബി​യി​ൽ​ ​കു​രു​ക്കി​ ​പേ​സ​ർ​ ​ദീ​പ​ക് ​ച​ഹാ​റാ​ണ് ​ചെ​ന്നൈ​യ്ക്ക് ​മ​ത്സ​ര​ത്തി​ലെ​ ​ആ​ദ്യ​ബ്രേ​ക്ക് ​ന​ൽ​കി​യ​ത്.​ ​ര​ഹാ​നെ​യ്‌​‌​ക്കൊ​പ്പം​ ​ഒാ​പ്പ​ണിം​ഗി​ൽ​ ​ത​ക​ർ​ത്താ​ടി​യ​ ​ജോ​സ് ​ബ​ട്ട്‌​ല​റാ​യി​രു​ന്നു​ ​അ​ടു​ത്ത​താ​യി​ ​കൂ​ടാ​രം​ ​ക​യ​റി​യ​ത്.​ 10​ ​പ​ന്തു​ക​ളി​ൽ​ ​നാ​ലു​ഫോ​റും​ ​ഒ​രു​ ​സി​ക്‌​സു​മ​ട​ക്കം​ 23​ ​റ​ൺ​സ​ടി​ച്ച​ ​ബ​ട്ട്‌​ല​റെ​ ​ശാ​ർ​ദ്ദൂ​ൽ​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​വി​ന്റെ​ ​കൈ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​രാ​ജ​സ്ഥാ​ൻ​ 47​/2​ ​എ​ന്ന​ ​നി​ല​യി​ലാ​യി.

ക​ഴി​ഞ്ഞ​ ​ക​ളി​യി​ൽ​ ​പ​രി​ക്കു​മൂ​ലം​ ​പു​റ​ത്തി​രു​ന്ന​ ​സ​ഞ്ജു​ ​സാം​സ​ണാ​യി​രു​ന്നു​ ​അ​ടു​ത്ത​ ​ഇ​ര.​ ​ആ​റ് ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​സ​ഞ്ജു​ ​ആ​റ് ​റ​ൺ​സെ​ടു​ത്ത് ​സാ​ന്റ്ന​റു​ടെ​ ​പ​ന്തി​ൽ​ ​ധ്രു​വ് ​ഷോ​റേ​യ്ക്ക് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ ​തു​ട​ർ​ന്ന് ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യു​ടെ​ ​ഉൗ​ഴം.

ഒ​ൻ​പ​താം​ ​ഒാ​വ​റി​ൽ​ ​ജ​ഡേ​ജ​ ​രാ​ഹു​ൽ​ ​ത്രി​പാ​തി​യെ​ ​(10​)​ ​കേ​ദാ​ർ​ ​യാ​ദ​വി​ന്റെ​ ​കൈ​യി​ലെ​ത്തി​ച്ചു.​ 11​-ാം​ ​ഒാ​വ​റി​ൽ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​താ​രം​ ​സ്റ്റീ​വ​ൻ​ ​സ്മി​ത്തി​നെ​യും​ ​(5​)​ ​ജ​ഡേ​ജ​ ​കൂ​ടാ​രം​ ​ക​യ​റ്റി.​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​വി​നാ​യി​രു​ന്നു​ ​സ്മി​ത്തി​ന്റെ​ ​ക്യാ​ച്ച്.​ ​ഇ​തോ​ടെ​ ​രാ​ജ​സ്ഥാ​ൻ​ 78​/5​ ​എ​ന്ന​ ​നി​ല​യി​ലാ​യി. തു​ട​ർ​ന്ന് ​ഒ​ര​റ്റ​ത്ത് ​ബെ​ൻ​ ​സ്റ്റോ​ക്സ് ​(28)പൊ​രു​തി​ ​നി​ൽ​ക്ക​വേ​ ​റി​യാ​ൻ​ ​പ​രാ​ഗ് ​(16​)​ 15​-ം​ ​ഒാ​വ​റി​ൽ​ ​പു​റ​ത്താ​യി.​ ​ശാ​ർ​ദ്ദൂ​ലി​ന്റെ​ ​പ​ന്തി​ൽ​ ​ധോ​ണി​ക്കാ​യി​രു​ന്നു​ ​ക്യാ​ച്ച്.

Exit mobile version