സണ്‍റൈസേഴ്‌സിന് 130 റണ്‍സ് വിജയലക്ഷ്യം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 130 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 129-8 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 41 പന്തില്‍ 43 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കം മുതലേ പിഴച്ചു. പ്രിത്വി ഷാ (11), ശിഖര്‍ ധവാന്‍ (12), ഋഷഭ് പന്ത് (5), രാഹുല്‍ തേവാട്ടിയ (5), കോളിന്‍ ഇന്‍ഗ്രാം (5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഡല്‍ഹിയുടെ നില പരുങ്ങലിലായി.

ശ്രേയസ്സ് അയ്യര്‍ പിടിച്ച് നിന്നെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ക്രിസ് മോറിസ് 17 റണ്‍സ് നേടിയപ്പോള്‍, അക്‌സര്‍ പട്ടേല്‍ 23 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സണ്‍റൈസേഴ്സിന് വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.

Exit mobile version