ഒളിമ്പിക്‌സ് ചാമ്പ്യനെ തറപറ്റിച്ച് സായ് പ്രണീത് സ്വിസ് ഓപ്പണ്‍ ഫൈനലില്‍

ബേസല്‍: ഒളിമ്പിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവിനെ തറപറ്റിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ബി സായ് പ്രണീത് സ്വിസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍ കടന്നു.

ഒളിമ്പിക് ചാമ്പ്യനും ചൈനയുടെ ലോക അഞ്ചാം നമ്പര്‍ താരവുമായ ചെന്‍ ലോങിനെയാണ് സായ് പ്രണീത് സെമി ഫൈനലില്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്രണീതിന്റെ വിജയം. സ്‌കോര്‍: 21-18,21-13

ഗെയിം തുടക്കത്തില്‍ ചെന്‍ ലോങ് മികച്ച ഫോമിലായിരുന്നെങ്കിലും പ്രണീത് പിന്നീട് തിരിച്ചടി ശക്തമാക്കുകയായിരുന്നു. മത്സരം 46 മിനിറ്റിനുള്ളില്‍ അവസാനിച്ചു.

കഴിഞ്ഞ മൂന്നുതവണ മുഖാംമുഖം വന്നതില്‍ ചെന്‍ ലോങിനെതിരെ പ്രണീതിന്റെ ആദ്യവിജയമാണിത്. ഈ വര്‍ഷം നടന്ന ഇന്തൊനേഷ്യന്‍ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലും, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പ്രണീത് ചെനിനോട് പരാജയപ്പെട്ടിരുന്നു. ഫൈനലില്‍ ചൈനയുടെ ഷി യുകിയാണ് പ്രണീതിന്റെ എതിരാളി.

Exit mobile version