കഴിവിനാണ് പ്രാധാന്യം പ്രായത്തിനല്ല; നല്ല പ്രകടനമാണെങ്കില്‍ ധോണി എന്തിന് വിരമിക്കണം; പിന്തുണച്ച് ഗാംഗുലി

മുംബൈ: കളിക്കളത്തില്‍ പ്രായം വെറും നമ്പറാണെന്നും പ്രായത്തിനല്ല, കഴിവിനാണ് പ്രധാന്യമെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലാണ് പ്രതികരണവുമായി ഗാംഗുലി രംഗത്തെത്തിയത്.

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

‘ധോണിക്ക് ലോകകപ്പിന് ശേഷവും കളിക്കാന്‍ കഴിയും. ഇന്ത്യ ലോകകപ്പ് നേടുകയും ധോണി മികച്ച പ്രകടനം സ്ഥിരതയോടെ പുറത്തെടുക്കുകയുമാണെങ്കില്‍ എന്തിന് അദ്ദേഹം വിരമിക്കണം?. പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. പ്രതിഭയാണ് പ്രധാനം.’ ധോണിയെക്കുറിച്ച് ഗാംഗുലി പറഞ്ഞു.

Exit mobile version