നെയ്മര്‍ റയലിലേക്ക്? സൂചന നല്‍കി താരം

പാരീസ്: ആരാധകരുടെ കാത്തിരിപ്പും ആകാംക്ഷയും അവസാനിക്കുന്നു. ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് സൂചന. കാര്യങ്ങള്‍ അനുകൂലമായാല്‍ ഭാവിയില്‍ റയലിനൊപ്പം കളിച്ചേക്കുമെന്നാണ് നെയ്മറിന്റെ വാക്കുകളില്‍ നിന്നും ആരാധകര്‍ വായിച്ചെടുക്കുന്നത്.

‘റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുകയാണെന്നു പറയുന്നില്ല. എന്നാല്‍ ബാഴ്സലോണയ്ക്കൊപ്പം കളിക്കുകയെന്ന സ്വപ്നം ഫലം കണ്ടുവെന്നും, ഇനി മറ്റൊരു സ്വപ്നം കൂടി യാഥാര്‍ഥ്യമാകാനുണ്ട്’ – താരം പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നായ റയല്‍ മാഡ്രിഡിനൊപ്പം കളിക്കണമെന്ന് ഏതൊരു കളിക്കാരനും ആഗ്രഹമുണ്ടാകും. നിലവില്‍ താന്‍ പാരീസില്‍ സന്തുഷ്ടനാണെന്നും നെയ്മര്‍ പറയുന്നുണ്ട്.

അതേസമയം, നെയ്മറിന്റെ പിതാവുമായി റയല്‍ ചര്‍ച്ചകള്‍ നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഴ്സലോണയില്‍ നിന്ന് 2017ല്‍ പിഎസ്ജിയിലെത്തിയ നെയ്മര്‍ നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്.

Exit mobile version