‘ഞാന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍’; സ്വയം വാഴ്ത്തി മതിയാകാതെ റൊണാള്‍ഡോ!

മിലാന്‍: ചരിത്രം കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് താനെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ‘മുമ്പും ഇത് പറഞ്ഞിട്ടുണ്ട്, പക്ഷെ എനിക്ക് അറിയാം ഞാന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഒപ്പമാണെന്ന്. പക്ഷെ അത് തന്നെ പുറകോട്ട് അടിക്കില്ല. തനിക്ക് ഇനിയും മികച്ചതാകണം’- എന്നും റൊണാള്‍ഡോ പറഞ്ഞു.

ആറാമതും ബാലന്‍ ഡി ഓര്‍ തനിക്ക് ലഭിക്കുമോ എന്ന് അറിയില്ല. പക്ഷെ അതിന് താന്‍ ആഗ്രഹിക്കുന്നുണ്ട്. താന്‍ അത് അര്‍ഹിക്കുന്നുണ്ട് എന്നും റൊണാള്‍ഡോ പറഞ്ഞു. യുവന്റസിലേക്കുള്ള തന്റെ വരവ് മികച്ച തീരുമാനം തന്നെയാണ്. റയലിലെ 9 വര്‍ഷം മികച്ചതായിരുന്നു എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

Exit mobile version