ഐപിഎല്ലാണ് വരുന്നത് ആരും ദുശ്ശീലങ്ങളില്‍ വീഴരുത്; ഇന്ത്യന്‍ താരങ്ങളെ ഉപദേശിച്ച് നായകന്‍ കോഹ്‌ലി

വിശാഖപട്ടണം: ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ ദുശ്ശീലങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നായകന്‍ വിരാട് കോഹ്ലിയുടെ ഉപദേശം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പശ്ചാത്തലത്തില്‍ യാതൊരു തരത്തിലുള്ള ദുശ്ശീലങ്ങളില്‍ പോയി വീഴരുതെന്നാണ് കോഹ്‌ലിയുടെ ആവശ്യം. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്തസമ്മേളനത്തിലായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.

കുട്ടി ക്രിക്കറ്റില്‍ താരങ്ങള്‍ പൊതുവെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകുന്നത് പതിവാണ്. ട്വന്റി-ട്വന്റിയുടെ സ്വഭാവത്തിന് അനുസരിച്ച് അവരുടെ പ്രകടനത്തിലും മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇത് കളിയുടെ സ്വഭാവികത നഷ്ടപ്പെടുത്താറുമുണ്ട്. എന്നാല്‍ ലോകകപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ ടീമിന് അത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

‘ലോകകപ്പ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഏകദിന ശൈലിയില്‍ നിന്ന് വഴി തെറ്റാതെ ശ്രമിക്കണം. അതായത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിയുടെ സ്വാഭാവികത നഷ്ടപ്പെടുന്ന ദുശ്ശീലങ്ങളില്‍ നിന്ന് മാറി നില്‍ക്കണം. നമുക്ക് വേണ്ടത് മാനസികമായും ശാരീരികമായും ആത്മവിശ്വാസവും സന്തോഷവുമുള്ള 15 കളിക്കാരെയാണ്’ – കോഹ്ലി പറഞ്ഞു.

Exit mobile version