ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി; ഓസ്‌ട്രേലിയന്‍ പര്യടനത്തിന് രോഹിതും പാര്‍ത്ഥിവും; പാണ്ഡ്യ പുറത്ത്

വന്‍അഴിച്ചുപണികളോടെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വന്‍അഴിച്ചുപണികളോടെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമില്‍ നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായി. ഏഷ്യ കപ്പിലെ മോശം പ്രകടനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് തിരിച്ചടിയായത്. പതിനെട്ട് അംഗ ടീമിനെ ബിസിസിഐയാണ് പ്രഖ്യാപിച്ചത്. ട്വന്റി-ട്വന്റി ടീമില്‍ എംഎസ് ധോണിക്ക് ഇടംപിടിക്കാനായില്ല.

മുരളി വിജയ്, രോഹിത് ശര്‍മ, പാര്‍ത്ഥിവ് പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്തി. മായാങ്ക് അഗര്‍വാള്‍, മൊഹമ്മദ് സിറാജ് എന്നിവരും ടീമിന് പുറത്തായി. ഇതിന് മുന്‍പ് വിദേശ പര്യടനങ്ങളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് പാര്‍ത്ഥിവ് പട്ടേലും രോഹിത് ശര്‍മ്മയും ഇടം നേടിയത്. അതേസമയം, സാഹയ്ക്ക് പരിക്കിനെ തുടര്‍ന്നാണ് പാര്‍ത്ഥിവ് ടീമില്‍ ഇടം കണ്ടെത്തിയത്.

ഇംഗ്ലണ്ടിനെ എതിരെ നടന്ന പരമ്പരയിലെ പ്രകടനമാണ് വിജയ്‌യെ തുണച്ചത്. ജസ്പ്രീത് ബൂമ്രയും ഇഷാന്ത് ശര്‍മ്മയും ടീമില്‍ തിരികെയെത്തി. 2014-15 ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് 2-0 നാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പര നഷ്ടമായത്. മെല്‍ബണിലും സിഡ്‌നിയിലും നടന്ന ടെസ്റ്റ് മല്‍സരങ്ങള്‍ സമനിലയില്‍ ആണ് അവസാനിച്ചത്.

മൂന്ന് ടി-ട്വന്റി മത്സരങ്ങള്‍ക്കുള്ള ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈ.ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്,യുസ്വേന്ദ്ര ചാഹല്‍,വാഷിങ്ടണ്‍ സുന്ദര്‍, കൃണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്

ടെസ്റ്റ് സീരിസിനുള്ള ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, പാര്‍ത്ഥിവ് പട്ടേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ബൂംറ, ഭുവനേശ്വര്‍ കുമാര്‍

Exit mobile version