ബ്ലാസ്റ്റേഴ്‌സ് സുനില്‍ ഛേത്രിയെ കൊല്ലാന്‍ ശ്രമിച്ചു; റഫറി കണ്ടഭാവം നടിച്ചതു പോലുമില്ല; സമനിലയ്ക്ക് പിന്നാലെ ആരോപണങ്ങളുമായി ബംഗളൂരു കോച്ച്

ബംഗളൂരു: ഐഎസ്എല്ലില്‍ കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്‌സിനെതിരായി നടന്ന കടുത്ത പോരാട്ടത്തില്‍ ഒരുവിധം സമനില പിടിച്ചെടുത്ത ബംഗളൂരു എഫ്‌സി ആരോപണങ്ങളുമായി രംഗത്ത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ഭയങ്കര ഫിസിക്കലായ ആക്രമണമായരുന്നെന്ന് ബംഗളൂരു പരിശീലകന്‍ കാര്‍ലസ് വിമര്‍ശിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് സുനില്‍ ഛേത്രിയെ കൊല്ലാന്‍ നോക്കി എന്നും അദ്ദേഹം ആരോപിച്ചു. പെസിച് ഛേത്രിക്കെതിരെ നടത്തിയ ടാക്കിളാണ് കാര്‍ലസിനെ പ്രകോപിപ്പിച്ചത്.

കളിയുടെ 30-ാം മിനുട്ടില്‍ ലാകിച് പെസിച് ഛേത്രിക്ക് എതിരെ നടത്തിയ ടാക്കിളില്‍ സ്റ്റഡ്‌സ് ഉയര്‍ന്നാണ് ഇരുന്നത്. ആ ടാക്കിള്‍ ഛേത്രിയെ കൊല്ലാന്‍ പോന്നതാണെന്നും ഛേത്രിയുടെ കരിയര്‍ തന്നെ അതില്‍ അവസാനിച്ചേനെ എന്നും കാര്‍ലസ് പറഞ്ഞു.

റഫറിയാകട്ടെ ഇത് കണ്ടഭാവം നടിച്ചില്ല. കളിയില്‍ ഉടനീളം റഫറി ഇതുപോലുള്ള ഫൗളുകള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഒരു ചുവപ്പ് കാര്‍ഡോ മഞ്ഞ കാര്‍ഡ് പോലുമോ ആ ഫൗളില്‍ റഫറി വിധിച്ചില്ല. മുംബൈയില്‍ കളിച്ചപ്പോഴും റഫറിയുടെ സമീപനം ഇതുതന്നെ ആയിരുന്നുവെന്നും ബംഗളൂരു പരിശീലകന്‍ കുറ്റപ്പെടുത്തുന്നു.

Exit mobile version