വംശീയാക്രമണത്തില്‍ മനംനൊന്ത് ടീം വിട്ടെങ്കിലും താന്‍ ഇന്നും ജര്‍മ്മനിയുടെ ആരാധകന്‍; മനസ് തുറന്ന് ഓസില്‍

ദേശീയ ടീമില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്. ഇപ്പോഴും എന്റെ പിന്തുണ ജര്‍മ്മന്‍ ടീമിന് തന്നെയാണ്.

മ്യൂണിച്ച്: വംശീയ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ടീം വിടേണ്ടി വന്നെങ്കിലും താന്‍ ഇപ്പോഴും ജര്‍മനിയുടെ ആരാധകന്‍ തന്നെയാണെന്ന് മെസ്യൂട്ട് ഓസില്‍. ആരാധകരുമായി ട്വിറ്ററില്‍ നടത്തിയ ചോദ്യോത്തരവേളയിലാണ് ഓസില്‍ മനസ് തുറന്നത്.

‘ചെറുപ്പകാലം തൊട്ട് ജര്‍മ്മന്‍ ടീമിന്റെ ആരാധകനാണ് ഞാന്‍. ദേശീയ ടീമില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്. ഇപ്പോഴും എന്റെ പിന്തുണ ജര്‍മ്മന്‍ ടീമിന് തന്നെയാണ്.’ ഓസില്‍ പറയുന്നു.

തനിക്കൊപ്പം കളിച്ചവരില്‍ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോയാണെന്നും എതിരായി കളിച്ചവരില്‍ മികച്ച താരം മെസിയാണെന്നും ഓസില്‍ പറഞ്ഞു.

അതേസമയം, ജര്‍മ്മനിയില്‍ വംശീയതക്കും അവഹേളനത്തിനും ഇരയായ മെസ്യൂട്ട് ഓസില്‍ ഇപ്പോഴും ക്ലബ് ഫുട്‌ബോളില്‍ ശക്തമായ സാന്നിധ്യമാണ്. ആഴ്സനലിന് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ മികച്ച ഫോമിലാണ്. തിങ്കളാഴ്ച ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ ഗോളടിച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് ജര്‍മ്മന്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡ് ഓസില്‍ സ്വന്തമാക്കിയിരുന്നു.

Exit mobile version