ഏകദിനം പിടിച്ചടക്കി; ഇനി ട്വന്റി-ട്വന്റി പരമ്പര ലക്ഷ്യം! ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങിനയച്ചു; ധോണിയും കാര്‍ത്തികും പന്തും ടീമില്‍!

വെല്ലിങ്ടണ്‍: ഏകദിന പരമ്പരയില്‍ കിവികളെ ആട്ടിയോടിച്ച ഇന്ത്യ ഇന്ന് ട്വന്റി-ട്വന്റി പരമ്പരയ്ക്കായി കളത്തിലിറങ്ങുന്നു. ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി-ട്വന്റിയില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബോളിങ് തിരഞ്ഞെടുത്തു.

ഋഷഭ് പന്ത്, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. വിക്കറ്റ് കീപ്പറായ ധോണിക്കൊപ്പം പന്തും ദിനേഷ് കാര്‍ത്തിക്കും ടീമില്‍ ഇടംപിടിച്ചതും ശ്രദ്ധേയമായി.

Exit mobile version