വിക്കറ്റിനു പിന്നില്‍ ധോണിയുണ്ടോ? എന്നാല്‍ ഒരിക്കലും ക്രീസ് വിടരുതെന്ന് ബാറ്റ്‌സ്മാന്മാരോട് ഐസിസി!

വിക്കറ്റിനു പിന്നില്‍ ധോണിയുണ്ടോ എങ്കില്‍ ഒരിക്കലും ക്രീസ് വിടരുതേ..!

ദുബായ്: വിക്കറ്റിനു പിന്നില്‍ ധോണിയുണ്ടോ എങ്കില്‍ ഒരിക്കലും ക്രീസ് വിടരുതേ..! പറയുന്നത് ഏതെങ്കിലും ക്രിക്കറ്റ് താരമല്ല, ബാറ്റ്‌സ്മാന്‍മാര്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നല്‍കിയ ഉപദേശമാണിത്. ന്യൂസീലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ തകര്‍ത്തടിച്ചു മുന്നേറിയ ഓള്‍റൗണ്ടര്‍ ജിമ്മി നീഷത്തെ കിടിലന്‍ റണ്ണൗട്ടിലൂടെ ധോണി പുറത്താക്കിയതിനു പിന്നാലെയെത്തിയ ഐസിസിയുടെ ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ മുന്നറിയിപ്പുള്ളത്. ഈ മാസം ഒന്നാം തീയതി ജപ്പാന്‍കാരനായ യോക്കോ ഓനോയുടെ ട്വീറ്റിനുള്ള മറുപടിയായാണ് ഐസിസി ധോണിയെ പുകഴ്ത്തിയത്.

‘ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ എന്താണു ചെയ്യേണ്ടത്’ എന്നായിരുന്നു ഓനോയുടെ ട്വീറ്റ്. വിക്കറ്റിനു പിന്നില്‍ ധോണിയുണ്ടെങ്കില്‍ ഒരിക്കലും ക്രീസ് വിട്ടിറങ്ങരുതെന്ന് ഐസിസിയുടെ മറുപടിയും.

കളിയുടെ 37-ാം ഓവറില്‍ കേദാര്‍ ജാദവിന്റെ എല്‍ബി അപ്പീല്‍ അതിജീവിച്ച നീഷത്തെ ഞൊടിയിടയില്‍ ധോണി ഡയറക്ട് ഹിറ്റിലൂടെയാണു റണ്ണൗട്ടാക്കിയത്. നീഷം (44) വീണതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

Exit mobile version