സന്തോഷ് ട്രോഫി: ഗോളടിക്കാന്‍ മറന്നു! ആദ്യമത്സരത്തില്‍ തെലങ്കാനയ്‌ക്കെതിരെ കേരളത്തിന് സമനില

കേരളത്തിന് ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തില്‍ തെലങ്കാനയ്ക്കെതിരെ കേരളത്തിന് ഗോള്‍രഹിത സമനില.

നെയ്വേലി: സന്തോഷ് ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തില്‍ തെലങ്കാനയ്ക്കെതിരെ കേരളത്തിന് ഗോള്‍രഹിത സമനില. നിരവധി അവസരങ്ങള്‍ തുലച്ചാണ് കേരളം ഒടുവില്‍ സമനില വഴങ്ങിയത്. മത്സരത്തില്‍ കേരളത്തിന് പത്തോളം അവസരങ്ങളാണ് ലഭിച്ചത്.

ഇന്നത്തെ മത്സരം സമനിലയായതോടെ മേഖലാ റൗണ്ടില്‍ പുതുച്ചേരി, സര്‍വീസസ് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങള്‍ കേരളത്തിന് നിര്‍ണ്ണായകമാവും. ദക്ഷിണമേഖല യോഗ്യതാ റൗണ്ടിലെ കേരളത്തിന്റെ ആദ്യ മത്സരമാണിത്. ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയുമാണ് കേരളത്തിന് നേരിടേണ്ടത്.

അവസാന റൗണ്ടിലെത്താന്‍ കേരളത്തിന് ഗ്രൂപ്പ് ജേതാക്കളാകണം. ഇത്തവണ എസ് സീസന്‍ നയിക്കുന്ന ടീമില്‍ ഒമ്പത് പുതുമുഖങ്ങളുണ്ട്. ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണു കഴിഞ്ഞ വര്‍ഷം കേരളം ആറാം കിരീടം ചൂടിയത്.

Exit mobile version