സംശയസ്പദമായ ആക്ഷന്‍: ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് ഐസിസിയുടെ ബോളിംഗ് വിലക്ക്

എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പരിശോധനയ്ക്ക് എത്താതിരുന്നാത്തതിനാല്‍ ഐസിസി വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ദുബായ്: ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിനെ ബൗളിംഗില്‍ നിന്നും ഐസിസി വിലക്കി. സംശയകരമായ ആക്ഷന്റെ പേരിലാണ് വിലക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് റായിഡുവിന്റെ ബൗളിംഗ് ആക്ഷനില്‍ അമ്പയര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്.

മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് ചെയ്തതോടെ നടന്ന പരിശോധനയില്‍ റായിഡുവിന്റെ ബൗളിംഗ് ആക്ഷന്‍ നിയമപരമല്ലെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ തെളിവ് നല്‍കാനും ബൗളിങ് ആക്ഷന്‍ വിശദീകരിക്കാന്‍ പരിശോധനയ്ക്ക് എത്താനും ഐസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പരിശോധനയ്ക്ക് എത്താതിരുന്നാത്തതിനാല്‍ ഐസിസി വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ സിഡ്‌നിയില്‍ നടന്ന ഏകദിനത്തിലാണ് റായിഡു ബൗള്‍ ചെയ്തത്. മത്സരത്തില്‍ ഇന്ത്യ 34 റണ്‍സിന് തോറ്റിരുന്നു. പാര്‍ട്ട് ടൈം ബൗളറായ റായിഡു സിഡ്‌നി ഏകദിനത്തില്‍ രണ്ട് ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്.

Exit mobile version