ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പുരുഷ സിംഗിള്‍സില്‍ കലാശപ്പോരാട്ടം നദാലും ജോക്കോവിച്ചും തമ്മില്‍

രണ്ടാം സെമിയില്‍ ലൂക്കാസ് പൗളിയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫെനലില്‍ രണ്ടാം നമ്പറിനു ഒന്നാം നമ്പര്‍ എതിരാളി. ലോക രണ്ടാം നമ്പര്‍ താരം റഫേല്‍ നദാലിനെ കലാശപ്പോരില്‍ ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചാണ് എതിരിടുന്നത്. രണ്ടാം സെമിയില്‍ ലൂക്കാസ് പൗളിയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്.

നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് ജോക്കോവിച്ച് പൗളിയെ മറികടന്നത്. സ്‌കോര്‍: 6-0, 6-2, 6-2. മത്സരം ഒരു മണിക്കൂര്‍ 23 മിനിറ്റിനുള്ളില്‍ സെര്‍ബ് താരം തീര്‍ത്തു. ആദ്യ സെമിയില്‍ നദാലും അനായാസ ജയത്തോടെയാണ് ഫൈനലില് കടന്നത്. പ്രീക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററിനെ തോല്‍പ്പിച്ചതിന്റെ കരുത്തുമായെത്തിയ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-2, 6-4, 6-0) നദാല്‍ സെമിയില്‍ തകര്‍ത്തത്.

Exit mobile version