രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി വസീം ജാഫര്‍!

കേരളത്തെ പരാജയപ്പെടുത്തിയ വിദര്‍ഭയ്ക്കായി ബാറ്റ് വീശിയ വസീം ജാഫര്‍ സ്വന്തമാക്കിയത് അപൂര്‍വ്വനേട്ടം.

വയനാട്: രഞ്ജി ട്രോഫി സെമിയില്‍ കേരളത്തെ പരാജയപ്പെടുത്തിയ വിദര്‍ഭയ്ക്കായി ബാറ്റ് വീശിയ വസീം ജാഫര്‍ സ്വന്തമാക്കിയത് അപൂര്‍വ്വനേട്ടം. കേരളത്തിനെതിരെ ആദ്യ ഇന്നിങ്സില്‍ 34 റണ്‍സ് നേടിയ വസീം ജാഫര്‍ റെക്കോര്‍ഡ് കുറിക്കുകയായിരുന്നു. രഞ്ജിയില്‍ രണ്ട് വ്യത്യസ്ഥ സീസണുകളില്‍ 1000 റണ്‍സില്‍ മേലെ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമായിരിക്കുകയാണ് വസീം ജാഫര്‍.

ഈ സീസണില്‍ 77.15 ശരാശരിയില്‍ 1003 റണ്‍സാണ് താരം നേടിയത്. പത്ത് മത്സരങ്ങളില്‍ നിന്നായി നാല് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും വസീം നേടിയിട്ടുണ്ട്. ഇതിന് മുമ്പ് 2008-09 സീസണിലായിരുന്നു ആയിരം തികച്ചത്. അന്ന് മുംബൈയ്ക്കായി 1260 റണ്‍സ് ജാഫര്‍ സ്വന്തമാക്കി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച താരമായ വസീം 251 മത്സരങ്ങളില്‍ നിന്നായി 19,000 റണ്‍സാണ് നേടിയത്. 57 സെഞ്ചുറികളും 88 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.

Exit mobile version