മഞ്ഞപ്പടയോട് ബൈ പറഞ്ഞ് സികെ വിനീത്; ചെന്നൈ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു

കൊച്ചി: കേരള ബ്ലാസ്റ്റേഴ് താരം സികെ വിനീത് ചെന്നൈയില്‍ എഫ്‌സിയിലേക്ക്. താരം ചെന്നൈയിനുമായി പുതിയ കരാര്‍ ഒപ്പുവച്ചു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കും.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ തീരുമാനിച്ചിരുന്ന സന്ദേശ് ജിങ്കാനും മലയാളി താരം അനസ് എടത്തൊടികയും ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരും. മറ്റ് ടീമുകളുമായുള്ള ചര്‍ച്ചകള്‍ വിജയിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

സീസണില്‍ ദയനീയ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും മുന്‍നിര താരങ്ങള്‍ കൂടുമാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Exit mobile version