‘അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി, കേരളം അതിന്റെ വഴികാണിച്ചു’ ബിജെപിയെ ‘ഉണ്ടയാക്കി’ സികെ വിനീത്

CK Vineeth | Bignewslive

നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സംപൂജ്യരാക്കിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രശംസയുമായി ഫുട്‌ബോള്‍ താരം സികെ വിനീത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രശംസയുമായി രംഗത്തെത്തിയത്. ബിജെപിക്ക് നിലവിലുണ്ടായിരുന്ന ഒരേയൊരു നിയമസഭാ മണ്ഡലവും ഈ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചെടുത്തിരുന്നു. ‘അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി. കേരളം അതിന്റെ വഴികാണിച്ചു. ഇത് ഇന്ത്യക്ക് പഠിക്കാനുള്ള സമയമാണ്’; എന്ന് വിനീത് കുറിച്ചു.

2016ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നേമം മണ്ഡലത്തിലാണ് കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത്. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒ രാജഗോപാല്‍ നേമത്ത് നിന്നും വിജയിച്ചത്. അതേസമയം, അഞ്ച് കൊല്ലം മുമ്പ് ബിജെപി നേമത്ത് തുറന്ന് അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വാക്കുകളാണ് ഇന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകുന്നത്.

Exit mobile version