‘കേരളത്തിൽ ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബിജെപിയിലുള്ളവർ തന്നെ, തൃശൂരാണ് ബിജെപിയുടെ ലക്ഷ്യം’: ദേശീയ ജനറൽ സെക്രട്ടറി

തൃശ്ശൂർ: കേരളത്തിൽ ബിജെപി വളരാതിരിക്കാനുള്ള കാരണം ബിജെപി തന്നെയാണെന്ന് വിമർശിച്ച് ദേശീയ ജനറൽസെക്രട്ടറി ഡോ. രാധാമോഹൻ അഗർവാൾ. ബിജെപിക്കുള്ള വലിയ വെല്ലുവിളി ബിജെപിയിലുള്ളവർ തന്നെയാണെന്ന് മോഡി പരാമർശിച്ചതാണ് തൃശ്ശൂരിൽ നടന്ന സംസ്ഥാന നേതൃയോഗത്തിൽ എംപി പറഞ്ഞത്.

കേരളത്തിൽ താഴേക്കിടയിലുള്ള പ്രവർത്തനം ശക്തമല്ലെന്നതാണ് അടിസ്ഥാന പ്രശ്‌നമെന്നും അദ്ദേഹം വിമർശിച്ചു. കേരള ബിജെപിയിലെ ഗ്രൂപ്പിസത്തെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു ഉദ്ഘാടകൻ. അതേസമയം, ഭാരവാഹികൾ അടക്കമുള്ള വേദിയിൽ യോഗത്തിനിടെ കേരള നേതൃത്വത്തെ പരസ്യമായി വിമർശിച്ചതോടെ മാധ്യമങ്ങളോട് പുറത്തുപോകാൻ നേതാക്കൾ അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തൃശ്ശൂർ സന്ദർശനത്തിനു മുന്നോടിയായാണ് സംസ്ഥാന നേതൃയോഗം തൃശൂരിൽ നടന്നത്. പാർട്ടിയുടെ വലിയ വെല്ലുവിളി ബിജെപി.തന്നെയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത് ഏറ്റവും യോജിക്കുന്നത് കേരളത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ- ‘ഭർത്താവ് മരിച്ചതിന് ശേഷമാണ് ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്; മുൻപ് ഒരിക്കലും ഞാൻ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല’; താര കല്യാണിന് വിമർശനം

കേരളത്തിൽ ബിജെപി വളരാത്തത് എന്തുകൊണ്ടാണെന്ന് സദസ്സിലിരുന്ന എംടി രമേശ് ഉൾപ്പെടെയുള്ളവരോട് രാധാമോഹൻ അഗർവാൾ ചോദിച്ചു. ഈ ചോദ്യത്തിന് ഉത്തരം പറയാനും അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ശക്തമായ ഇരു മുന്നണികളുടെയും സാന്നിധ്യം, ന്യൂനപക്ഷങ്ങളുടെ ശക്തി, പബ്ലിക് റിലേഷൻ ഇല്ലാത്തത് തുടങ്ങി നിരവധി ഉത്തരങ്ങൾ വന്നെങ്കിലും അതിനെയെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. അടിത്തട്ടിലെ പ്രവർത്തനത്തെ കുറിചച്് അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.

ALSO READ- കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

ബിജെപിയുടെ കേരളത്തിലെ പ്രധാന ലക്ഷ്യം തൃശ്ശൂർ ആണെന്ന പ്രഖ്യാപനവും സമ്മേളനത്തിലുണ്ടായി. നാലോ അഞ്ചോ സീറ്റുകളിൽക്കൂടുതൽ പ്രാധാന്യം നൽകുന്നതിൽ ഒന്നാമത് തൃശ്ശൂരാണ് എന്നായിരുന്നു പ്രഖ്യാപനം.

Exit mobile version