ജീവിതത്തില്‍ എന്തെങ്കിലും തിരുത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് എങ്കില്‍ അത് ഇതാണ്; ശ്രീശാന്തുമായുള്ള ബന്ധത്തെ കുറിച്ച് ഹര്‍ഭജന്‍

അന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിതുമ്പികൊണ്ടാണ് ശ്രീശാന്ത് കളം വിട്ടത്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ മൊത്തത്തില്‍ വിവാദക്കളമാക്കിയ സംഭവമായിരുന്നു അന്ന് പഞ്ചാബ് കിങ്സ് ഇലവനും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടെ മുംബൈ താരം ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചത്. അന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിതുമ്പികൊണ്ടാണ് ശ്രീശാന്ത് കളം വിട്ടത്.

പിന്നീട് ഇരുവരും പിണക്കം മാറ്റി പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഏതായാലും, സംഭവം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വിവാദത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. അന്ന് അങ്ങനെ ചെയ്തതില്‍ കുറ്റബോധമുണ്ടെന്ന് ഭാജി പറയുന്നു.

”സംഭവിച്ചത് സംഭവിച്ചു. പലരും അതിനെകുറിച്ച് ഇപ്പോഴും സംസാരിക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ തിരിച്ചു പോയി എന്തെങ്കിലും തിരുത്തണമെങ്കില്‍ തിരുത്തും. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. കുറ്റബോധമുണ്ട്. ഞങ്ങള്‍ ഇപ്പോഴും നല്ല ബന്ധത്തിലാണ്. പരസ്പരം സഹോദരന്‍മാരായാണ് ഞങ്ങള്‍ കാണുന്നത്.”-ഹര്‍ഭജന്‍ പറയുന്നു.

ഇതിനിടെ, റിയാലിറ്റി ഷോയായ ബിഗ്ബോസ് 12 ന്റെ വേദിയില്‍ അന്ന് ഭാജി തന്റെ മുഖത്തടിച്ചില്ലെന്ന വിശദീകരണവുമായി ശ്രീശാന്ത് രംഗത്ത് എത്തിയിരുന്നു.

Exit mobile version