ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍; കാലിടറി ഷറപ്പോവയും കെര്‍ബറും

അമേരിക്കയുടെ ഡാനിയെല്ലെ കൊള്ളിന്‍സാണ് ജര്‍മനിയുടെ കെര്‍ബറെ അട്ടിമറിച്ചത്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കി സ്‌പെയിനിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പുരുഷ സിംഗിള്‍സില്‍ നദാല്‍ തോല്‍പിച്ചത്. സ്‌കോര്‍ 6-0,6-1, 7-6.

അതേസമയം, വനിത സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവയും ലോക രണ്ടാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബറും പുറത്തായി. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍റ്റിയോട് മൂന്നുസെറ്റ് പോരാട്ടത്തിലാണ് ഷറപ്പോവ പരാജയപ്പെട്ടത്.

അമേരിക്കയുടെ ഡാനിയെല്ലെ കൊള്ളിന്‍സാണ് ജര്‍മനിയുടെ കെര്‍ബറെ അട്ടിമറിച്ചത്. ലോക എട്ടാം നമ്പര്‍ താരം ചെക് റിപ്പബ്ലിക്കിന്റെ പെഡ്ര കെവിറ്റോവ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അതേസമയം, അമേരിക്കയുടെ കൗമാരതാരം അമാന്റ അനിസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു.

Exit mobile version