‘ഇനി സൂക്ഷിച്ച് മാത്രമെ ഈ പണിക്കുള്ളൂ; സമയവും പണവുമുള്ള ക്ലബുകള്‍ക്കായി മാത്രം പ്രവര്‍ത്തിക്കും’; മാഞ്ചസ്റ്ററില്‍ നിന്നും പുറത്താക്കിയ കോച്ച് മൗറീനോ

ഇനി വളരെ സൂക്ഷിച്ചു മാത്രമെ അടുത്ത ജോലിയിലേക്ക് പ്രവേശിക്കൂ എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പരിശീലക സ്ഥാനം നഷ്ടപ്പെട്ട മൗറീനോ.

ലണ്ടന്‍: ഇനി വളരെ സൂക്ഷിച്ചു മാത്രമെ അടുത്ത ജോലിയിലേക്ക് പ്രവേശിക്കൂ എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പരിശീലക സ്ഥാനം നഷ്ടപ്പെട്ട മൗറീനോ. അടുത്ത ക്ലബിലേക്ക് പോവുകയാണെങ്കില്‍ താന്‍ ആദ്യം ക്ലബിന് വേണ്ടത് എന്താണെന്ന് ചോദിക്കും. എന്നിട്ടു മാത്രമെ ജോലിയില്‍ പ്രവേശിക്കൂ, പരിശീലകന്‍ പറയുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നേട്ടങ്ങളുണ്ടാക്കിയെങ്കിലും തുടര്‍ത്തോല്‍വികള്‍ പതിവാക്കിയതോടെ മൗറീനോയെ ക്ലബ് പുറത്താക്കുകയായിരുന്നു.

പെപ് ഗ്വാഡിയോളക്കും ക്ലോപ്പിനും ലഭിച്ചതു പോലെ സമയം ലഭിക്കുന്ന ക്ലബിലേ താന്‍ ഇനി പ്രവര്‍ത്തിക്കൂ എന്ന് ജോസെ പറഞ്ഞു. മൂന്നര വര്‍ഷമായിട്ടും ഒരു കിരീടം പോലും നേടാത്ത പരിശീലകനാണ് ക്ലോപ്പ്. എന്നിട്ടും ലിവര്‍പൂളിന് അദ്ദേഹത്തെ വിശ്വാസമുണ്ട്. അദ്ദേഹത്തിന് ആവശ്യമുള്ള താരങ്ങളെ സ്വന്തമാക്കാനും അവിടെ നിന്ന് കഴിയുന്നു. അത്തരത്തില്‍ ഉള്ള ക്ലബ് മാനേജ്‌മെന്റ് ആണ് വേണ്ടത് എന്ന് ജോസെ പറഞ്ഞു. ഗ്വാഡിയോളയ്ക്കും ഇത് പോലെ വന്‍ താരങ്ങളെ വാങ്ങാന്‍ പണവും സ്വാതന്ത്രവും കിട്ടി എന്നും ജോസെ പറഞ്ഞു.മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ വലിയ ട്രാന്‍സ്ഫറുകള്‍ നടത്താന്‍ മൗറീനോയ്ക്ക് അവസാന സീസണില്‍ കഴിഞ്ഞിരുന്നില്ല.

Exit mobile version