മെസി ഇല്ലെങ്കിലും കുഴപ്പമില്ല; ബാഴ്‌സലോണയ്ക്ക് ജയിക്കാനാകും; പിക്വെ

ഫോമിലേക്ക് ഉയരാത്ത ബാഴ്‌സലോണക്ക് മെസി കൂടെ നഷ്ടമാകുന്നത് വലിയ തിരിച്ചടിയാകും എന്നാണ പൊതുവിലയിരുത്തല്‍.

മാഡ്രിഡ്: മെസി ടീമില്‍ ഇല്ലായെങ്കിലും ബാഴ്‌സലോണയ്ക്ക് ജയിക്കാനാകുമെന്ന് ബാഴ്‌സലോണ സെന്റര്‍ ബാക്ക് ജെറാഡ് പിക്വെ. ഇന്നലെ സെവിയ്യക്കെതിരായ മത്സരത്തില്‍ കൈക്ക് പരിക്കേറ്റ മെസി മൂന്ന് ആഴ്ചയോളം കളത്തിന് പുറത്തായിരിക്കും എന്നാണ് ബാഴ്‌സലോണ മെഡിക്കല്‍ ടീം അറിയിച്ചിരിക്കുന്നത്. എല്‍ ക്ലാസിക്കോയും ഇന്റര്‍ മിലാനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരവും ഒക്കെ മെസിക്ക് നഷ്ടമാകും.

സീസണില്‍ ഇനി മികച്ച ഫോമിലേക്ക് ഉയരാത്ത ബാഴ്‌സലോണക്ക് മെസി കൂടെ നഷ്ടമാകുന്നത് വലിയ തിരിച്ചടിയാകും എന്നാണ പൊതുവിലയിരുത്തല്‍. എന്നാല്‍ ഈ വാദങ്ങളെ തള്ളിയിരിക്കുകയാണ് പിക്വെ. മെസി ഉണ്ടോ ഇല്ലയോ എന്നത് വലിയ വ്യത്യാസം സൃഷ്ടിക്കും. എന്നാല്‍ അതിനര്‍ത്ഥം മെസി ഇല്ലാതെ ബാഴ്‌സക്ക് ജയിക്കാന്‍ ആവില്ല എന്നല്ല. മെസിയുടെ വിടവ് നികത്താന്‍ ഉള്ള സ്‌ക്വാഡ് ശക്തി ബാഴ്‌സക്ക് ഉണ്ടെന്നും പിക്വെ പറഞ്ഞു.

Exit mobile version