ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ ആദ്യ റൗണ്ടില്‍ പൊലിഞ്ഞു; പ്രജനേഷ് ഗുണേശ്വരന്‍ പുറത്ത്

പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പ്രജനേഷ് ഗുണേശ്വരന് ആദ്യ റൗണ്ടില്‍ തോല്‍വി വഴങ്ങി.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ഗ്രാന്‍സ്ലാം കിരീട പോരാട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ആദ്യ റൗണ്ടില്‍ തിരിച്ചടി. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പ്രജനേഷ് ഗുണേശ്വരന് ആദ്യ റൗണ്ടില്‍ തോല്‍വി വഴങ്ങി. അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയാണ് ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിനിറങ്ങിയ ഗുണേശ്വരനെ വീഴ്ത്തിയത്. ഒരു മണിക്കൂറും 52 മിനിറ്റും പൊരുതിയ ഗുണേശ്വരന് ഒരു സെറ്റു പോലും നേടാന്‍ കഴിഞ്ഞില്ല. സ്‌കോര്‍: 7-6, 6-3, 6-3.

ആദ്യ സെറ്റില്‍ കടുത്ത പോരാട്ട കാഴ്ചവച്ച ഗുണേശ്വരന്‍ യുഎസ് യുവതാരത്തിന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കിയെങഅകിലും ടൈബ്രേക്കറില്‍ ആദ്യ സെറ്റ് നഷ്ടമായതോടെ കളിമറന്ന ഇന്ത്യന്‍ താരം രണ്ടാമത്തേയും, മൂന്നാമത്തേയും സെറ്റുകളില്‍ കാര്യമായ ചെറുത്തുനില്‍പ്പ് പ്രകടിപ്പിച്ചില്ല.

Exit mobile version