ചരിത്രം തൊട്ട് വീണ്ടും മെസി; ലാ ലിഗയില്‍ 400 ഗോള്‍ പൂര്‍ത്തിയാക്കി മിശിഹാ!

വീണ്ടും ചരിത്രം തൊട്ട് ഫുട്‌ബോളിന്റെ മിശിഹ.

ലണ്ടന്‍: വീണ്ടും ചരിത്രം തൊട്ട് ഫുട്‌ബോളിന്റെ മിശിഹ. ലാ ലിഗയിയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് ലയണല്‍ മെസിയുടെ ചരിത്രനേട്ടം. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഒരു ലീഗില്‍ മാത്രമായി 400 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി മെസി ഇതിലൂടെ സ്വന്തമാക്കി. 435 മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ നേട്ടം.

പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാകട്ടെ സ്വന്തമായി 409 ഗോളുകളുണ്ട് അക്കൗണ്ടില്‍. എന്നാല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, ഇറ്റാലിയന്‍ ലീഗ് എന്നിവയില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.

എയ്ബറിനെതിരായ മത്സരത്തില്‍ 56-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മെസി റെക്കോഡ് സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ എയ്ബറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സ തകര്‍ത്തു. മെസിയെക്കൂടാതെ ലൂയി സുവാരസാണ് ഗോള്‍ കണ്ടെത്തിയത്. 19,59 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍.

Exit mobile version