സമനില വിടാതെ ബ്ലാസ്റ്റേഴ്‌സ്; ആരാധകര്‍ക്ക് നിരാശ

കൊച്ചി: വീണ്ടും സ്വന്തം കാണികള്‍ക്ക് നിരാശ സമ്മാനിച്ച് ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില. 48ാം മിനുട്ടില്‍ വിനീത് നേടിയ ഗോളിന് 84ാം മിനിറ്റില്‍ ആന്‍ഡ്രിജ കാലുജെറോവികിലൂടെ ഡല്‍ഹി തിരിച്ചടി നല്‍കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങുന്നത്. ഇന്നത്തെ കളിയില്‍ 67 ശതമാനം പന്ത് കയ്യില്‍വെച്ച ഡല്‍ഹിക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് പലപ്പോഴായി രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.

ഇന്നത്തെ കളിയോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റു പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹിയാകട്ടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് രണ്ടു പോയിന്റുമായി എട്ടാം സ്ഥാനത്ത് തന്നെയാണുള്ളത്.

Exit mobile version