ചരിത്ര വിജയം നേടി നാട്ടിലെത്തുന്ന ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വന്‍ പാരിതോഷികങ്ങള്‍; പ്രഖ്യാപനവുമായി ബിസിസിഐ

ന്യൂഡല്‍ഹി: 71 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിനൊടുവില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ വിരാട് കോഹ്‌ലിയും സംഘവും ചരിത്രം തിരുത്തിയെഴുതിയിരുന്നു. ഇപ്പോഴിതാ ബിസിസിഐ ടീമിന് വന്‍ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

ടീമില്‍ അവസാന പതിനൊന്നില്‍ ഇടംനേടിയവര്‍ക്ക് ഒരു മത്സരത്തിന് 15 ലക്ഷം രൂപയാണ് ലഭിക്കുക. റിസേര്‍വ് താരങ്ങള്‍ക്ക് 7.5 ലക്ഷം രൂപയും ലഭിക്കും. പരിശീലകര്‍ക്ക് 25 ലക്ഷം രൂപയാണ് പാരിതോഷികമായി ലഭിക്കുക. മറ്റ് സ്റ്റാഫുകള്‍ക്കും ശമ്പളത്തിനു പുറമെയുള്ള പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടീം ഇന്ത്യ 2-1നാണ് ഓസ്‌ട്രേലിയയെ പരമ്പരയില്‍ പരാജയപ്പെടുത്തിയത്.

Exit mobile version