ബൂംറയ്ക്ക് ഇനി വിശ്രമം; ഓസ്‌ട്രേലിയയ്ക്ക് എതിരെ സിറാജും ന്യൂസിലാന്‍ഡിനെതിരെ സിദ്ധാര്‍ത്ഥ് കൗളും കളത്തിലേക്ക്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും ജസ്പ്രീത് ബൂംറയ്ക്ക് വിശ്രമം. ബിസിസിഐ ഓസ്‌ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളും കളിച്ച ബൂംറയ്ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജും ന്യൂസീലാന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ സിദ്ധാര്‍ഥ് കൗളുമായിരിക്കും ബൂംറയ്ക്ക് പകരക്കാരായി എത്തുക. ഓസ്‌ട്രേലിയക്കെതിരായ ചരിത്ര വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ബൂംറ.

ഈ മാസം 12 മുതല്‍ 19 വരെയാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര. ന്യൂസീലാന്‍ഡിനെതിരായ അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളുടെ പരമ്പര 23 മുതല്‍ ഫെബ്രുവരി 10 വരെയാണ്.

Exit mobile version