തുടര്‍തോല്‍വികള്‍; ‘ദിവസവും എട്ട് കിലോ മട്ടനാണ് കഴിക്കുന്നത്’; പാകിസ്താന്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നസ് എങ്ങനെ ഉണ്ടാകും; വിമര്‍ശിച്ച് വസീം അക്രം

ചെന്നൈ: തുടര്‍ച്ചയായ മൂന്നാം തോല്‍വിയോട് പാകിസ്താന്‍ ക്രിക്കറ്റ് ഏദദിന ലോകകപ്പില്‍ മോശം പ്രകടനം കാഴ്ച വെയ്ക്കുന്നതിലെ നിരാശ മറച്ചുവെയ്ക്കാതെ പാക് മുന്‍നായകന്‍. ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് പാകിസ്താന്‍ ടീമിനെതിരെ വിമര്‍ശനവുമായി വസീം അക്രം രംഗത്തെത്തിയത്. പാക് കളിക്കാര്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കാറില്ലെന്ന് അവരുടെ ഫീല്‍ഡിങ് കണ്ടാല്‍ അത് മനസിലാകുമെന്നാണ് വസീം അക്രം വിമര്‍ശിച്ചത്.

ദിവസവും എട്ടു കിലോ മട്ടണാണ് ഓരോ താരങ്ങളും കഴിക്കുന്നതെന്നാണ് തോന്നുന്നത്. പിന്നെ എങ്ങനെ താരങ്ങള്‍ക്ക് കായികക്ഷമത ഉണ്ടാകുമെന്നും അക്രം വിമര്‍ശിച്ചു. പാക് താരങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റുകള്‍ പലതും നടത്തുന്നില്ല. ഫിറ്റ്നസ് ഇല്ലാത്ത കളിക്കാരെ തനിക്ക് അറിയാം. അവരുടെ പേര് പറയാത്തത് വ്യക്തിപരമായ ആക്രമണം ഒഴിവാക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തു.

‘നിങ്ങള്‍ ഒരു രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്. മിസ്ബ ഉള്‍ ഹഖ് പരിശീലകനായിരിക്കുമ്പോള്‍ ഫിറ്റ്‌നസ് കാര്യങ്ങളില്‍ നിശ്ചിത മാനദണ്ഡമുണ്ടായിരുന്നു. അതിനാല്‍ മിസ്ബയെ താരങ്ങള്‍ വെറുത്തിരുന്നു’.- എന്നും അക്രം പറഞ്ഞു.


ALSO READ- സ്‌നേഹപ്രകടനങ്ങള്‍ അതിരു കടന്നു; തിരക്ക് നിയന്ത്രണംവിട്ടു; പാലക്കാട് എത്തിയ ലോകേഷ് കനകരാജിന് പരിക്ക്; പരിപാടികള്‍ റദ്ദാക്കി

കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലില്‍ കളിച്ച ടീമാണ് പാകിസ്താന്‍. അന്ന് സഖ്ലെയ്ന്‍ മുഷ്താഖ്, മുഹമ്മദ് യൂസഫ് തുടങ്ങിയ പരിശീലക സംഘത്തിന് കീഴിലാണ് പാകിസ്താന്‍ ക്രിക്കറ്റ് മുന്നേറിയത്. എന്നാല്‍ അവരെയെല്ലാം സ്ഥാനത്ത് നിന്ന് മാറ്റിയത് ടീമിന്റെ പ്രകടനത്തെ ബാധിച്ചെന്നും വസീം അക്രം ചൂണ്ടിക്കാണിച്ചു.

Exit mobile version