നെയ്മര്‍ അല്ലേ? ഓടി വന്ന് സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടി ആളുകള്‍; ലോകകപ്പിനിടെ താരമായി നെയ്മറിന്റെ രൂപസാദൃശ്യമുള്ള യുവാവ്

പ്രിയപ്പെട്ട താരത്തെ അടുത്ത് കിട്ടിയാല്‍ സെല്‍ഫി എടുക്കാതെ വിടുന്നതെങ്ങനെയെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആരാധകരും. ഇപ്പോഴിതാ ഇത്തരത്തില്‍ പ്രിയപ്പെട്ട താരത്തെ കണ്ട് ഓടിചെന്ന് അമളി പറ്റിയിരിക്കുകയാണ് ഒരുപറ്റം ആരാധകര്‍ക്ക്,

ഫിഫ ലോകകപ്പ് വേദിയായ ഖത്തറിലാണ് സംഭവം. ഇവിടെ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഫിഫ ലോകകപ്പിലെ ബ്രസീല്‍-സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തിനിടെയായിരുന്നു സംഭവം.

ബ്രസീലിയന്‍ താരം നെയ്മറിന്റെ രൂപസാദൃശ്യമുള്ള ആളെ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ കണ്ടതോടെയാണ് ആരാധകര്‍ കൂട്ടത്തോടെ എത്തിയത്. ഇയാളെ കണ്ട് നിരവധി ആരാധകര്‍ നയ്മറാണെന്ന് തെറ്റിദ്ധരിച്ചു.

ചിലരൊക്കെ സാക്ഷാല്‍ നെയ്മറിനൊപ്പം സെല്‍ഫിയെടുക്കുന്ന സന്തോഷമാണ് പ്രകടിപ്പിച്ചത്.നിരവധി ആളുകള്‍ അയാള്‍ക്ക് ചുറ്റും നിന്ന് ആര്‍പ്പുവിളിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

ALSO READ- മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് ജന്മനാടിന്റെ അന്ത്യാഞ്ജലി; മുഹമ്മദ് ഹക്കീമിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത് ജില്ലാകളക്ടര്‍

അതേസമയം യഥാര്‍ത്ഥ നെയ്മര്‍ കണങ്കാലിന് പരിക്കേറ്റതിനാല്‍ ഹോട്ടല്‍ മുറിയില്‍ വിശ്രമത്തിലായിരുന്നു. കംപ്രഷന്‍ ബൂട്ടില്‍ കാല്‍ പൊതിഞ്ഞ് കിടക്കയില്‍ വച്ചിരിക്കുന്ന ഫോട്ടോ താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നെയ്മറുമായി സാദൃശ്യമുള്ള ഇദ്ദേഹത്തിന്റെ പേര് സോസിയ ഡോണി എന്നാണ്. ഡോണിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 888,000 ഫോളോവേഴ്സ് തന്നെ ഉണ്ട്.

Exit mobile version