ബിസിസിഐ സഞ്ജുവിനോട് കാണിക്കുന്നത് കടുത്ത അനീതി; ഏകദിനത്തില്‍ നിന്നും ഒഴിവാക്കിയതിന് എതിരെ ആരാധക രോഷം ട്വിറ്ററില്‍ ട്രെന്‍ഡിങ്

വീണ്ടും ഇന്ത്യന്‍ ടീം പ്ലേയിങ് ഇലവനില്‍ നിന്നും സഞ്ജു സാംസണിനെ പുറത്തിരുത്തിയതിന് എതിരെ ആരാധക രോഷം കനക്കുന്നു. ട്വിറ്ററില്‍ ട്രെന്‍ഡിങാണ് സഞ്ജുവിന് എതിരായ അനീതി.

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നിട്ടും രണ്ടാം ഏകദിനത്തില്‍ ടീമിലുള്‍പ്പെടുത്താത്തതിനെതിരെ ആരാധകരുടെ വന്‍ പ്രതിഷേധം നടക്കുകയാണ്.

ബിസിസിഐയും ഇന്ത്യന്‍ ടീമും സഞ്ജുവിനോട് കടുത്ത അനീതി കാട്ടുകയാണെന്ന് ആരാധകര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നു. ഇതോടെ #SanjuSamosn ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങിലായി. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് സഹിതമാണ് വിമര്‍ശനമുന്നയിക്കുന്നത്. ഒന്നാം ഏകദിനത്തില്‍ 36 റണ്‍സെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

അതേസമയം, ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ആണെങ്കില്‍ ഏകദിനത്തില്‍ മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിക്കൂടെയെന്നാണ് ചിലരുടെ ചോദ്യം.

Exit mobile version