ധോണിയേയും മറികടന്ന് കേമനായി ഋഷഭ് പന്ത്; ഗാംഗുലിയെ പോലും വെട്ടിച്ച് കോഹ്‌ലി; തകര്‍ത്തത് മൂന്നരപതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡ്

ഈ വര്‍ഷത്തെ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച ഫോം ലോകകപ്പ് മോഹങ്ങള്‍ക്കും കരുത്ത് പകരുന്നു.

മെല്‍ബണ്‍: മെല്‍ബണില്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയം കുറിച്ച് വിരാട് കോഹ്‌ലിയും സംഘവും തകര്‍ത്തടുക്കിയത് നിരവധി റെക്കോര്‍ഡുകള്‍ കൂടിയാണ്. മെല്‍ബണില്‍ മൂന്നര പതിറ്റാണ്ടിന് ശേഷം ടെസ്റ്റ് ജയിച്ച ഇന്ത്യന്‍ നായകന്‍ എന്ന നേട്ടം വിരാടിനെ തേടിയെത്തിയിരുന്നു. ധോണിയും ഗാംഗുലിയും പോലെയുള്ള പുകല്‍പ്പെറ്റ നായകന്മാര്‍ക്ക് സാധിക്കാതെ പോയ നേട്ടം നേടിയ നായകനായി ഇതോടെ കോഹ്‌ലി മാറി.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം ശേഷിക്കെ മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തിരുത്തി യുവതാരം ഋഷഭ് പന്തും കൂട്ടത്തില്‍ ചേര്‍ന്നിരിക്കുകയാണ്.

ഒരു പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് പന്തിനെ തേടിയെത്തിയിരിക്കുന്നത്. 38 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടക്കാന്‍ ധോണിക്ക് പോലും സാധിച്ചിരുന്നില്ല. അവസാന മത്സരം ബാക്കി നില്‍ക്കെ തന്നെ 20 പേരെ പുറത്താക്കിയതില്‍ പന്തിന് പങ്കുണ്ട്. 1980 ല്‍ സയിദ് കിര്‍മാണിയും 1955ല്‍ നരേന്‍ തംഹാനെയും നേടിയ റെക്കോര്‍ഡാണ് പന്ത് മറികടന്നത്. ഇനി അവസാന മത്സരത്തിലെ പ്രകടനവും മികച്ചതായാല്‍ വലിയ റെക്കോര്‍ഡിലേയ്ക്ക് ചുവട് വയ്ക്കാന്‍ ഈ യുവതാരത്തിന് സാധിച്ചേക്കും.

ഈ വര്‍ഷത്തെ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച ഫോം ലോകകപ്പ് മോഹങ്ങള്‍ക്കും കരുത്ത് പകരുന്നു. 59 റണ്‍സിന് സുനില്‍ ഗവാസ്‌ക്കറുടെ നേതൃത്വത്തിലുള്ള ടീം 37 വര്‍ഷത്തിനു മുമ്പ് ഓസീസിനെ പരാജയപ്പെടുത്തിയിരുന്നു.

Exit mobile version