ബോക്‌സിങ് ഡേ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന് അരങ്ങേറ്റം; ജഡേജ തിരിച്ചെത്തി; രാഹുലും മുരളി വിജയും പുറത്ത്

ഇന്ത്യ-ഓസ്‌ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റില്‍ നിന്ന് ഓപ്പണര്‍മാര്‍ പുറത്ത്.

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റില്‍ നിന്ന് ഓപ്പണര്‍മാര്‍ പുറത്ത്. മോശം ഫോമിലുള്ള മുരളി വിജയിയേയും കെഎല്‍ രാഹുലിനെയും ഒഴിവാക്കി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മായങ്ക് അഗര്‍വാള്‍ ഇന്ത്യയ്ക്കായി അരങ്ങേറും.

ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മായങ്ക് അഗര്‍വാള്‍. പരിക്ക് ഭേദമായ രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മായങ്കിനൊപ്പം രോഹിത് ശര്‍മയോ ഹനുമ വിഹാരിയോ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.ഹനുമ വിഹാരിയും കളിക്കും. അതേസമയം പരിക്കേറ്റ രവിചന്ദ്ര അശ്വിന് മൂന്നാം ടെസ്റ്റും നഷ്ടമാകും.

ആദ്യ രണ്ട് ടെസ്റ്റിലേയും മോശം ഫോമിനെ തുടര്‍ന്നാണ് ഓപ്പണര്‍മാര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്ന്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരുടീമുകളും.

ഇന്ത്യന്‍ ടീം:

വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ്മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ

Exit mobile version