സഞ്ജു-ചാരു വിവാഹ വീഡിയോ ടീസര്‍ പുറത്ത്- വീഡിയോ കാണാം

വിവാഹത്തിന്റെ ചില ഭാഗങ്ങള്‍ കോര്‍ത്തിണക്കി 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയ വീഡിയോ ടീസര്‍ പുറത്ത് വിട്ടു. വിവാഹത്തിന്റെ ചില ഭാഗങ്ങള്‍ കോര്‍ത്തിണക്കി 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.


സഞ്ജു വധു ചാരുവിന് താലി ചാര്‍ത്തുന്നതും വീട്ടിലേക്ക് കയറുന്നതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം സ്വദേശി ചാരുലതയുമായിട്ടുള്ള സഞ്ജുവിന്റെ വിവാഹം. അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.

Exit mobile version