പ്രണയസാഫല്യം; സഞ്ജു സാംസണ്‍ വിവാഹിതനാകുന്നു; വിവാഹം നാളെ കൊച്ചിയില്‍

അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം സെപ്റ്റംബറില്‍ സഞ്ജു സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നാളെ വിവാഹിതനാകുന്നു. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു. അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം സെപ്റ്റംബറില്‍ സഞ്ജു സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

തന്റെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതായാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. മാര്‍ ഈവാനിയോസ് കോളേജില്‍ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്നു ചാരു.

കൊച്ചിയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ഡല്‍ഹി പോലീസിലെ മുന്‍ ഫുട്ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത.

Exit mobile version