‘പലരും വിദേശത്ത് വിവാഹം നടത്തുന്നു; അത് അത്ര നിർബന്ധമുള്ള കാര്യമാണോ?’; സമ്പന്നരോട് ഇന്ത്യയിൽ വിവാഹം നടത്താൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സമ്പന്നരായ കുടുംബങ്ങൾ പലരും വിദേശരാജ്യങ്ങളിലേക്ക് പോയി അവിടെ വെച്ച് വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 107-ാം എഡിഷൻ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയത്.

പല വലിയ കുടുംബങ്ങളും ഇപ്പോൾ വിദേശത്തുവെച്ചാണ് വിവാഹാഘോഷങ്ങൾ നടത്തുന്നതെന്നും അത് ഒഴിവാക്കി ഇന്ത്യയിൽ വെച്ച് ഇത്തരം ആഘോഷങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ത്യയുടെ പണം മറ്റ് രാജ്യങ്ങളിലേക്ക് ഒഴുകുന്നത് തടയാനായി പരിശ്രമിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം കോടിയോളം രൂപയുടെ ബിസിനസ് ഈ വർഷം നടന്നു. ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങൾ വിവാഹത്തിനായി ഉപയോഗിക്കണം എന്നും മോഡി പറഞ്ഞു.

‘വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യം കുറച്ചുകാലമായി എന്നെ അലട്ടുകയാണ്. എന്റെ വേദന എന്റെ കുടുംബാംഗങ്ങളുമായി പങ്കുവെച്ചില്ലെങ്കിൽ മറ്റാരോടാണ് പറയുക? പല വലിയ കുടുംബങ്ങളും വിദേശത്തുവെച്ച് വിവാഹം നടത്തുന്നതായി അറിഞ്ഞു. അത് അത്ര നിർബന്ധമുള്ള കാര്യമാണോ?’

ALSO READ- നോവായി കുസാറ്റ് ദുരന്തത്തിനിരയായ ആല്‍ബിന്‍: സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കൊച്ചിയിലെത്തി; യാത്രയായത് കുടുംബത്തിന്റെ ഏക ആശ്രയം

‘വിവാഹങ്ങൾ വിദേശത്ത് വിവാഹം നടത്തുമ്പോൾ ഇന്ത്യക്കാർക്ക് ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. എന്തുകൊണ്ട് ഇത്തരം കല്യാണങ്ങൾ നമ്മുടെ നാട്ടിൽ നടത്തിക്കൂടാ’- പ്രധാനമന്ത്രി ചോദിച്ചു.


‘ഇന്ത്യയിൽ വെച്ച് വിവാഹം നടത്തുമ്പോൾ അത് വിവിധ മേഖലകൾക്ക് പ്രചോദനം നൽകും തന്റെ വേദന ഇത്തരം കുടുംബങ്ങൾ തിരിച്ചറിയണം. രാജ്യനിർമാണത്തിനായി ഏവരും കൈകോർത്താൽ ഇന്ത്യയുടെ വളർച്ചയെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല’- എന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version