ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ റിഷഭ് പന്തിന് കോവിഡ്; ഡെൽറ്റ വകഭേദമെന്ന് സംശയം; ഇംഗ്ലണ്ടിൽ ഐസൊലേഷനിൽ

ലണ്ടൻ: ഇന്ത്യയുടെ വിക്കറ്റ്കീപ്പർ-ബാറ്റ്‌സ്മാൻ ആയ റിഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന താരം നിലവിൽ സുഹൃത്തിന്റെ താമസസ്ഥലത്ത് ഐസൊലേഷനിൽ ആണെന്നും ഡർബനിലേക്ക് തിരിച്ച ടീമിന് ഒപ്പമില്ലെന്നും ബിസിസിഐ അറിയിച്ചു.കോവിഡ് ഡെൽറ്റ വകഭേദമാണ് റിഷഭിന് വന്നതെന്നാണ് സൂചന.

ഒരു ഇന്ത്യൻ ക്രിക്കറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. താരത്തിന്റെ പേരു വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് റിഷഭ് പന്തിനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അറിയിച്ച് ബിസിസിഐ തന്നെ രംഗത്തെത്തുകയായിരുന്നു.

എട്ടു ദിവസമായി താരം ഐസൊലേഷനിലാണെന്നും എന്നുമുതൽ ടീമിനൊപ്പം ചേരുമെന്ന് പറയാനാകില്ലെന്നും ക്രിക്കറ്റ് ബോർഡ് പറഞ്ഞു. ന്യൂസിലാൻഡിൽ കഴിഞ്ഞ മാസം ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടാഴ്ച വിശ്രമത്തിലായിരുന്നു ടീം. അതിനിടെയാണ് റിഷഭിന് രോഗം കണ്ടെത്തിയത്. 23 അംഗ ടീമിലെ മറ്റുള്ളവരിൽ ഒരാളുമായും താരത്തിന് സമ്പർക്കമുണ്ടായിട്ടില്ലെന്നും അതിനാൽ മറ്റുള്ളവരെ ബാധിച്ചെന്ന് കരുതേണ്ടതില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

Exit mobile version