അനോന്യം വിരല്‍ ചൂണ്ടി തല്ലാനായി ഓടിയടുത്ത് ജഡേജയും ഇഷാന്തും; തോല്‍വിക്ക് ഒപ്പം പെര്‍ത്തില്‍ നാണംകെട്ട് ഇന്ത്യ

തോല്‍വിക്കൊപ്പം പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ പരസ്യ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മ്മയും

പെര്‍ത്ത്: തോല്‍വിക്കൊപ്പം പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ പരസ്യ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മ്മയും ഇന്ത്യയെ നാണംകെടുത്തി. നാലാം ദിനത്തിലെ മത്സരത്തിനിടെ ഇരുവരും വഴക്കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ആദ്യ ഇലവനില്‍ ഉള്‍പ്പെടാതെ പുറത്തിരുന്ന ജഡേജ പകരക്കാരന്‍ ഫീല്‍ഡര്‍ ആയാണ് കളത്തിലെത്തിയത്. പരസ്പരം മുഖത്തേക്ക് വിരല്‍ ചൂണ്ടി സംസാരിക്കുന്ന ഇവര്‍ എന്ത് വിഷയത്തിലാണ് വഴക്കടിക്കുന്നതെന്ന് വ്യക്തമല്ല.

തുടര്‍ന്ന് മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും എത്തി ഇടപെട്ട് വഴക്ക് അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 146 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ 1-1 നിലയില്‍ സമനിലയിലാണ് ടൂര്‍ണമെന്റ്.

Exit mobile version